ജയിലിലെ സ്വാദ് ഇനി കോഴിക്കോടും | Delicious Jail food dishes available at Kozhikode District Jail
Contact us to Add Your Business
ജയിലിലെ സ്വാദറിയാൻ ഇനി ജയിൽ റോഡ് വരെ പോവേണ്ട ആവശ്യമില്ല. കോഴിക്കോട് നഗരത്തിലും കടപ്പുറത്തും ജില്ലാ ജയിലിലെ സ്വാദേറിയ വിഭവങ്ങൾ ലഭിക്കും. വർഷങ്ങളായി ജയിലിനോട് ചേർന്ന് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഭക്ഷണ വിഭാഗം ആവശ്യക്കാർ ഏറിയതോടെയാണ് പുതിയ മാറ്റത്തിലേക്ക് ചുവടുറപ്പിച്ചത്. പുതിയറയിലുള്ളത് കൂടാതെ മൂന്ന് ഔട്ട് ലെറ്റുകളാണ് ഇപ്പോൾ കൂടുതലായി ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 16ന് ആരംഭിച്ച പുതിയ ഔട്ട്ലെറ്റ് പ്രദീപ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാവിലെ 11 മണി മുതൽ വൈകീട്ട് 7 വരെയാണ് ഔട്ട്ലെറ്റുകളുടെ പ്രവർത്തനം. ചപ്പാത്തി, ചിക്കൻ ബിരിയാണി, ചിക്കൻ കറി, ചില്ലി ചിക്കൻ, പച്ചക്കറി, മുട്ടക്കറി തുടങ്ങിയവ മിതമായ നിരക്കിൽ ഇവിടെ ലഭ്യമാണ്.
ചപ്പാത്തി ഒന്നിന് 2 രൂപ
ഒരു പാക്കറ്റ് (10 എണ്ണം) 20
ചിക്കൻ ബിരിയാണി 65 രൂപ
ചിക്കൻ കറി 25
ചില്ലി ചിക്കൻ 60
പച്ചക്കറി 15
മുട്ടക്കറി 15
പതിവുപോലെ ജയിലിലെ തടവുകാർ തന്നെയാണ് വിഭവങ്ങൾ ഉണ്ടാക്കുന്നത്. കൊവിഡ് 19 നെ തുടർന്ന് നഗരത്തിലേക്ക് ആളുകൾ വരുന്നത് കുറവാണെങ്കിലും കച്ചവടം ഉഷാറാണെന്ന് ഇവർ പറയുന്നു
Chummathano naadu nannavathath…theettikyu…
Verutheyalla allarum jaililikku pokunnath